സി. രാധാകൃഷ്ണന്റെ കൃതികൾ

C. Radhakrishnan's Malayalam works



All of C. Radhakrishnan's major works are published by Hi-Tech Books, Kochi 682017.
Indian editions of these books are distributed through Mathrubhumi Books, National Book Stall and Poorna Publications (TBS), and also through online portals such as Amazon.
U.S. and other international editions are available from here
E-books are available from Rakuten Kobo (Malayalam Books) and Amazon Kindle.

free amp template

SHARE THIS PAGE!

Mobirise

തീക്കടൽ കടഞ്ഞ് തിരുമധുരം

Nectar From Sea of Fire
(Biography of the father of Malayalam language)

മലയാളഭാഷാപിതാവിന്റെ കാലത്തെയും ജീവിതത്തെയും കുറിച്ച് സൂക്ഷ്മവും കൃത്യവുമായി അറിയാൻ പതിറ്റാണ്ടുകളായി നടത്തിയ തീവ്രശ്രമത്തിന്റെ ഭാഗമായി കൈരളിക്കു ലഭിച്ച ഉൽകൃഷ്ട കൃതി. പതിനാറാം നൂറ്റാണ്ടിലെ കേരളത്തിലെയും തെന്നിന്ത്യയിലെയും സാമൂഹ്യസാംസ്കാരിക അവസ്ഥകളെക്കുറിച്ച് പുതിയ അറിവുകൾ ലഭ്യമാക്കുന്നതിനു പുറമെ ഈ കൃതി മലയാളസാഹിത്യത്തിൽ ഒരു പുതുയുഗം തുടങ്ങിവെക്കുകയും ചെയ്തു.

First published January 2005

ഓടക്കുഴൽ അവാർഡ്     അമൃതകീർത്തി പുരസ്ക്കാരം     ജ്ഞാനപ്പാന അവാർഡ്     സഞ്ജയൻ പുരസ്‌കാരം     മൂർത്തിദേവി അവാർഡ്

പുസ്തകത്തെപ്പറ്റി കൂടുതൽ അറിയാനും പ്രതികരണങ്ങൾ വായിക്കാനും 

എഴുത്തച്ഛനെപ്പറ്റി മഹാകവി ഉള്ളൂരിന്റെ നിഗമനങ്ങൾ 

ശ്രീ കെ. പി. നാരായണപിഷാരോടിയുടെ നിഗമനങ്ങൾ

Mobirise

ഉള്ളിൽ ഉള്ളത്

Deep Within (Also available in English)
Science Fiction Novel based on Indian Philosophy
New Revised Edition

മനുഷ്യമനസ്സ് ആത്യന്തികായുധമായിത്തീരുന്ന വിസ്മയകഥ.....

അനുരാഗബദ്ധരായ യുവമിഥുനങ്ങൾ തങ്ങളുടെ ഗവേഷണപ്രവർത്തനങ്ങൾക്കിടെ മഹത്തായ ഒരു കണ്ടെത്തലിലേക്കു നീങ്ങുന്നു.മനുഷ്യവംശത്തിന് അഭൂതപൂർവമായ ഐശ്വര്യത്തിന്റെ പുതുയുഗപ്പിറവി കുറിക്കുന്ന നൂതനസാങ്കേതികവിദ്യ.
എന്നാൽ.. സയൻസ് നൽകുന്ന ഏതു വരദാനവും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം....
ഇവരെ ബന്ദികളാക്കി ഈ വിദ്യ തട്ടിയെടുത്ത് ലോകമേധാവിത്വത്തിനുള്ള അങ്കത്തിൽ ഉപകരണമാക്കുവാൻ ആഗോളകുറ്റവാളിസംഘം കിണഞ്ഞ് ശ്രമിക്കുന്നു.
പക്ഷെ ഇവർ സ്വന്തം ബുദ്ധിയും ഹൃദയവും പൈതൃകമായ ദർശനത്തിൽനിന്ന് സ്വാംശീകരിച്ച ശക്തിയും ഉപയോഗിച്ച് ധീരസാഹസികമായി ചെറുത്തു നിൽക്കുന്നു.

first published Nov 2002

മാറ്റങ്ങളുൾക്കൊള്ളുന്ന പുതിയ പതിപ്പ്.

Mobirise

ഏറ്റവും പുതിയ നോവൽ....

കാലം കാത്തുവെക്കുന്നത് 

A Futuristic Novel..

ഭൂമിയെന്ന ഉപഗ്രഹത്തിൽ പുലരുന്ന ജീവലോകം മൊത്തമായി സർവ്വനാശത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ ദുരന്തത്തിൽനിന്ന് രക്ഷയുണ്ടോ എന്ന അങ്കലാപ്പിലാണ് മനുഷ്യകുലം. ഇന്നോളം പരീക്ഷിച്ച സമീപനരീതികളോ പരിഹാരമാർഗ്ഗങ്ങളോ മതിയാവില്ല എന്ന് തീർച്ചയായിട്ടുണ്ട്. സയൻസിനു പോലും ഒരു ദിശാമുഖമാറ്റം അനിവാര്യമായിരിക്കുന്നു. ആ പരിണാമത്തിന്റെ ഊടും പാവും യുക്തിഭദ്രമായി വിഭാവനം ചെയ്യുകയാണ് ഈ കൃതി. ലോകം മൊത്തമായി രംഗവേദിയും എല്ലാരുമെല്ലാതും കഥാപാത്രങ്ങളും ആയതിനാൽ കഥപറയലിൽ ഇന്നോളമുള്ള രീതികളും പാതകളും അല്ല ഇതിൽ. നാളെ എത്തിച്ചേരും എന്ന് ഉറപ്പുള്ള സന്തുലിത പൊറുതിയിലേക്ക് കാര്യകാരണ സമ്മതിയുള്ള പ്രയാണപഥങ്ങൾ ആവിഷ്കരിക്കുന്ന ഇത്തരമൊരു കൃതി മലയാളത്തിലെന്നല്ല ലോകസാഹിത്യത്തിൽ തന്നെ ആദ്യമാണ്. പ്രകൃതിയെന്ന അമ്മയുടെ നിരുപാധിക സ്നേഹം നൂറുമേനി വിളയുന്ന മഹോത്സവത്തിലേക്ക് ഇതാ ഇതിലേ.....

Published by Mathrubhumi Books

Mobirise

ഗീതാദർശനം

Bhagavad Gita: Modern Reading (Also available in English)

ഭഗവദ്‌ഗീതയുടെ ആധുനികവായന

ഗീത എന്താണ്? എന്തിനുള്ളതാണ്? അതൊരു മതഗ്രന്ഥമാണോ? സാധാരണക്കാർക്ക് എത്തും പിടിയും കിട്ടാത്തത്ര സങ്കീർണ്ണമാണോ അതിൽ പറയുന്ന കാര്യങ്ങൾ?

എല്ലാ സങ്കടങ്ങളോടും വിട പറഞ്ഞ് സുഖസുന്ദരമായ ജീവിതം നയിക്കാൻ ഗീത എന്ന കൈപ്പുസ്തകത്തിലെ, ഭാരതത്തിന്റെ ഉപനിഷദ്‌സംബന്ധിയും അപൗരുഷേയവുമായ അറിവുകൾ എവ്വിധം ഉപകരിക്കും എന്ന അന്വേഷണത്തിന്റെ ലളിതവും അനന്യവുമായ ആഖ്യാനം. പ്രശ്നസങ്കീർണ്ണമായ പരിസരങ്ങളിൽ മതവിഭാഗീയതകൾക്കതീതമായി ആർക്കും എവിടെയും ജീവിതവിജയത്തിനുള്ള വഴികാട്ടി.

first published March 2011

നോവൽ നവകം

ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളാണ് നോവൽനവകം എന്ന പരമ്പര. അപ്പുവിന്റെ ജീവിതവുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുള്ള പ്രധാനപ്പെട്ട ഏടുകൾ.
ഇവ ക്രമത്തിൽ:

എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Mobirise

എല്ലാം മായ്ക്കുന്ന കടൽ

The Ocean That Wipes Out All

കൃതഹസ്തനായ ഗ്രന്ഥകാരന്റെ പ്രസിദ്ധമായ നോവൽനവകത്തിലെ ആദ്യ കൃതി. കേരളീയ ജീവിതത്തിന്റെ അടിവേരുകൾ കാണാൻ ഇതിലേറെ സഹായകമായ ഒരു സാഹിത്യകൃതി വേറെ ഇല്ല.

അപ്പുവിന്റെ ബാല്യകാലത്തിനൊപ്പം, തലമുറകളുടെ തുടർച്ചയും ഇടർച്ചയും ഇഴയിട്ടു നെയ്ത ഹൃദയസ്പർശിയായ ഈ നോവൽ മലയാളസാഹിത്യത്തിൽ ഒരു വഴിത്തിരിവിന്റെ അടയാളമാണ്.

നിളാനദിയുടെ ആത്മാവ് ഈ കൃതിയുടെ അന്തർധാരയായിരിക്കുന്നു.

മിത്തും വിത്തും ഒപ്പത്തിനൊപ്പം മുളച്ചുവളർന്ന് നൂറുമേനി വിളയുന്ന ഭൂമിക.

first published Nov 1972

Mobirise

പുഴ മുതൽ പുഴ വരെ

From The River And Back To It

നോവൽനവകം എന്ന പരമ്പരയിലെ രണ്ടാമത്തെ കൃതി.

പുഴയിലൂടെ ഒഴുകി കടലിലെത്തുന്നതിനു മുൻപ് ഉള്ളംകൈയ്യിൽ സംഭരിച്ചതിൽനിന്ന് ഏതാനും തുള്ളികൾ അനുവാചകഹൃദയത്തിലേക്ക് വീഴ്ത്തുകയാണ് കഥാകാരൻ.

കൗമാര-യൗവന കാലത്തെ അപ്പുവിന്റെ ജീവിതത്തിലൂടെ, 1950 നു ശേഷമുള്ള കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹ്യവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലങ്ങൾ ഈ കൃതി നമുക്ക് കാട്ടിത്തരുന്നു. 

first published Dec 1974

Mobirise

പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും

Spotted Leopards And Silvery Stars

നോവൽനവകം എന്ന പരമ്പരയിലെ മൂന്നാമത്തെ കൃതി.

കൊടുംകാടിന്റെ ഏകാന്തതയിൽ രാത്രികളിലും ഉണർന്നിരിക്കുന്ന ഒരു നിരീക്ഷണാലയം. തണുപ്പും മഞ്ഞും പടുകൂറ്റൻ മരങ്ങളും എപ്പോഴും ഉറങ്ങുന്ന ഒരു തടാകവും.

ശാസ്ത്രത്തിന്റെ അനന്തസാധ്യതകളും അപകടങ്ങളും ഒരുമിച്ചു അനുഭവപ്പെടുത്തി ശാസ്ത്രം ശാസ്ത്രജ്ഞന്മാരിൽപോലും ഉളവാക്കുന്ന അപൂർവ്വമാനസികവ്യതിയാനങ്ങൾ മലയാളഭാഷയിൽ ആദ്യമായി ചിത്രീകരിച്ച കൃതി.

first published Nov 1984

Mobirise

സ്പന്ദമാപിനികളെ നന്ദി

Thank You, Seismographs

വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർഥ്യമായിരിക്കുന്നു, ഈ കൃതിയിൽ. നിതാന്തമായി ജാഗ്രത്തായിരിക്കുന്ന കുരുക്ഷേത്രങ്ങളിലെ നിയോഗങ്ങളുടെ മൊത്തം കഥയാണ് സി. രാധാകൃഷ്ണൻ തന്റെ അനുഗ്രഹീത ശൈലിയിൽ പറയുന്നത്.

first published Sept 1986

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 

Mobirise

ഇവിടെ എല്ലാവർക്കും സുഖം തന്നെ

We Are All Fine Here

ഈ കാലങ്ങളിൽ, ഈ ലോകത്തിൽ
ആർക്കാണ് സുഖമുള്ളത്?
ഉണ്ടെന്നു പറയുന്നവരുണ്ടാവാം. പക്ഷെ അവർക്കുണ്ടോ സുഖം?
എന്തുകൊണ്ട് സുഖമില്ലാതായി? അഥവാ, സുഖദുഃഖമിശ്രമായ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സുഖവിഹിതം പോലും എങ്ങനെ കൈമോശം വരുന്നു?

സുഖം തേടി സാമ്രാജ്യങ്ങൾ നിഷ്കരുണം വെട്ടിപ്പിടിച്ചു കീഴടക്കി നഗരവൽക്കരണത്തിന്റെ അഗ്നികുണ്ഡങ്ങളിൽ നിഷ്‌പ്രയോജനം ഹോമിക്കപ്പെടുന്ന അളവറ്റ മാനവികബഹുസ്വരതക്കിടയിൽ, പ്രകൃതി-പുരുഷ ബന്ധത്തിന്റെ ഊടും പാവും ചികഞ്ഞ് ഉത്തരങ്ങൾ കണ്ടെടുക്കുന്നത് മലയാളസാഹിത്യത്തിൽ എന്നും നൂതനമായ വായനാനുഭവം നൽകുന്ന സി. രാധാകൃഷ്ണൻ.

first published May 1988

Mobirise

വേർപാടുകളുടെ വിരൽപ്പാടുകൾ

Imprints Of Separation

എല്ലാരും എല്ലാരിൽനിന്നും അന്യമാകുന്നു. ആർക്കും ആരുമില്ലാതാകുന്നു.
സുഖമന്വേഷിച്ചു ആധുനികമനുഷ്യൻ ദുഖങ്ങളിലേക്കു നടത്തുന്ന ഈ യാത്രയുടെ ദുരിതങ്ങൾ അസുലഭമായ ദാർശനിക ഗൗരവത്തോടെ ഈ കൃതി വിശകലനം ചെയ്യുന്നു.
പറുദീസകൾ പണിപ്പെട്ടുണ്ടാക്കുകയും അവയിൽനിന്നു തുടരെത്തുടരെ സ്വയം നിഷ്കാസിതരാവുകയും ചെയ്യുന്ന നാറാണത്തുഭ്രാന്തന്മാരായ നമുക്ക് കണ്ണീരിലൂടെ ചിരിക്കാൻ...

നോവൽനവകപരമ്പരയിലെ ആറാമത്തെ കൃതി.

first published October 1992

മഹാകവി ജി. അവാർഡ്  1994

Mobirise

മുൻപേ പറക്കുന്ന പക്ഷികൾ

Birds That Fly Ahead (Also available in English)

എന്നാണ് നാം കൂട്ടച്ചിറകടിയുടെ ഉത്സാഹത്തിമർപ്പോടെ അവരെ അനുഗമിക്കുക?
ബലമുണ്ടായാലും ആരെയും കീഴടക്കാതെയും ബലമില്ലെന്നാലും ആരോടും പകയില്ലാതെയും കൊത്തിപ്പെറുക്കിത്തിന്ന് തത്തിക്കളിച്ചു രസിക്കാൻ പറ്റിയ മാനസികാവസ്ഥയുടെ താഴ്വരയിലേക്കു വഴികാണിച്ചു മുൻപേ മുൻപേ പറന്നുപോയവർ സഹതാപപൂർവ്വം നമ്മോടു ചോദിക്കുന്നു:
നിങ്ങളെന്നാണു ഞങ്ങളുടെ കൂടെ വരിക?
ഇനിയുമെത്ര ചോരപ്രളയങ്ങൾക്കു ശേഷം?

first published Dec 1989

1990 ലെ വയലാർ അവാർഡ് ഉൾപ്പെടെ ഏഴു പ്രമുഖ പുരസ്‌കാരങ്ങൾക്ക് അർഹമായ കൃതി.

Mobirise

കരൾ പിളരും കാലം

Heart-rending Times (Also available in English)

യുദ്ധക്കളത്തിനു നടുവിൽനിന്ന് അമ്മമാർ അലമുറയിടുന്നത് ഭാരതത്തിൽ ആദ്യമല്ല. പക്ഷെ മക്കൾ യുദ്ധത്തിൽ മരിച്ച അമ്മമാരുടെ കരച്ചിൽ അല്ല അനുരാധയുടേത്. നൊന്തുപെറ്റ മകനെ വേണ്ടിവന്നാൽ സ്വന്തം കൈകൊണ്ട് ...

ആയുധങ്ങളുടെ ലഹരിക്ക് അടിമപ്പെട്ടുപോയവരുടെയും അവരുടെ അമ്മമാരുടെയും ഹൃദയസ്പർശിയായ കഥ.

first published April 1994

Mobirise

ഇനിയൊരു നിറകൺചിരി

Now For A Tearful Smile (Also available in English)

ചിരിക്കിടയിൽ കരയാൻ, അതായത്, ചിരിച്ചുകൊണ്ട് കരയാൻ, നമുക്ക് പറ്റില്ല. പക്ഷെ കരഞ്ഞുകൊണ്ട് ചിരിക്കാം.
ഒരു നിറകൺചിരി.
പിഞ്ചുകുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. പിന്നെ, അമ്മ തുടയിൽ അമർത്തിയൊരു തിരുമ്മു കൊടുത്തതിനാൽ കണ്ണു നിറച്ചു നിൽക്കുന്നതിനിടയിൽ ഒരു അണ്ണാറക്കണ്ണനെ കണ്ടാൽ ആ കണ്ണീരിലൂടെ ചിരിക്കുന്നു.
അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ.
അത്രയുമുണ്ട്.
- സി. രാധാകൃഷ്ണൻ

first published march 1997

നോവൽ സമാഹാരങ്ങൾ

Mobirise

കന്നിവിള

The First Harvest

A combination of C Radhakrishnan's first two novels-
Nizhalppadukal (Patches of Shade) and Mareechika (The Mirage)

സി. രാധാകൃഷ്ണന്റെ നിഴൽപ്പാടുകൾ, മരീചിക എന്നീ ആദ്യകൃതികൾ.

സി. രാധാകൃഷ്ണൻ പത്തൊൻപതാം വയസ്സിൽ രചിച്ച തന്റെ ആദ്യ നോവലാണ് നിഴൽപ്പാടുകൾ. മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ മത്സരത്തിൽ ആ കൃതി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും, 1962 ലെ കേരള സാഹിത്യ അക്കാഡമി അവാർഡിന് അർഹമാവുകയും ചെയ്തു.

Mobirise

അസതോ മാ

Collection of seven novels - Athirukal kadakkunnavar, Swapnaparampara, Ulpirivukal, Kurekkoodi madangivarathavar, Idukkuthozhuthu, Kaivazhikal, Pin nilavu (Cinema)

ഏഴു നോവലുകളുടെ സമാഹാരം -
അതിരുകൾ കടക്കുന്നവർ (first published April 1990),
സ്വപ്‌നപരമ്പര (first published October 1976),
ഉൾപ്പിരിവുകൾ (first published September 1970),
കുറേക്കൂടി മടങ്ങിവരാത്തവർ (first published October 1973),
ഇടുക്കുതൊഴുത്ത് (first published June 1970),
കൈവഴികൾ (first published August 1982),
പിൻനിലാവ് (first published August 1982) *cinema

Mobirise

തമസോ മാ

Collection of three novelettes and five novels
-Oodum paavum, Enpathinalu Amavasikal, Randu divasathe vicharana, Kankaaligal, Nilaavu, Thevidissi (Priya) (Cinema), Ival avariloruval, Sruthi.

മൂന്ന് നോവലെറ്റുകളുടെയും അഞ്ച് നോവലുകളുടെയും സമാഹാരം -
ഊടും പാവും (first published April 1984)
എൺപത്തിനാല് അമാവാസികൾ
രണ്ടു ദിവസത്തെ വിചാരണ

കങ്കാളികൾ (first published November 1979)
നിലാവ് (first published August 1967)
തേവിടിശ്ശി (പ്രിയ) (first published October 1973) *cinema
ഇവൾ അവരിലൊരുവൾ (first published July 1981)
ശ്രുതി (first published June 1982)

Mobirise

മൃത്യോർ മാ

Collection of six novels thematically connected with death
-Agni (Cinema), Yudham, Poojyam, Ottayadippathakal (Cinema), Brihadaaranyakam, Maranashiksha

മരണം പ്രമേയവിഷയമാകുന്ന ആറു നോവലുകളുടെ സമാഹാരം -
അഗ്നി (first published 1963) *cinema
യുദ്ധം (first published 1968)
പൂജ്യം (first published 1970)
ഒറ്റയടിപ്പാതകൾ (first published 1984) *cinema
ബൃഹദാരണ്യകം (first published 1986)
മരണശിക്ഷ (first published 1987)

Pagdandiyan - Hindi translation of Ottayadippathakal (National Book Trust, A-5 Green Park, New Delhi - 110016, India)

Mobirise

അമൃതം

Collection of five novelettes
-Aazhangalil amritham, Cassioppiyakkaran noyel castelino, Oru vilippadakale, Control panel, Driksakshi.

മാതൃത്വാനുഭൂതികളുടെ അഞ്ചു നോവലുകൾ -
ആഴങ്ങളിൽ അമൃതം (first published 1994)
കാസ്സിയോപ്പിയാക്കാരൻ നോയേൽ കാസ്റ്റെലിനൊ (first published 1994)
ഒരു വിളിപ്പാടകലെ (first published 1987)
കൺട്രോൾ പാനൽ (first published 1993)
ദൃക്‌സാക്ഷി (first published 1969) 
ആദിമമായ മാതൃഭാവത്തിന് ഈ കാലങ്ങളിൽ എന്ത് സംഭവിച്ചിരിക്കുന്നു എന്ന് അന്വേഷിക്കുകയാണ് കൃതഹസ്തനായ സി. രാധാകൃഷ്ണൻ ഈ കൃതികളിൽ. മക്കളെ തേടിയും അമ്മമാരെ തേടിയും ഉള്ള ഈ യാത്രകൾ അവിസ്മരണീയാനുഭൂതികളാണ്.

Mobirise

ഇതി ഹാസം

Collection of three satirical novels -Kalippaattangal, Veshangal, Kalikalavasthakal


മൂന്നു ഹാസ്യരചനകളാണ് ഈ സമാഹാരത്തിൽ -
കളിപ്പാട്ടങ്ങൾ, വേഷങ്ങൾ, കലികാലാവസ്ഥകൾ

ഇങ്ങനെ ഹാസം.
പക്ഷെ ചിരിക്കണമെന്ന് നിർബന്ധമില്ല.
വേണമെങ്കിൽ, കരയുകയുമാവാം.
വേദനിപ്പിക്കുന്ന ചിരിയുടെ സുഖവും സുഖമുള്ള ചിരിയുടെ വേദനയും ഒരുമിച്ച് അനുഭവവേദ്യമാക്കുന്ന അപൂർവ്വകൃതികൾ

Mobirise

ഗൃഹാതുരം

Collection of six novelettes dealing with the problems of women
- Kannimangakal, Sahadharmini, Thayveru, Tharanisa, Asha, Eka

സഹധർമ്മിണി, തായ്‌വേര്, താരനിശ, ആശ, ഏക, കണ്ണിമാങ്ങകൾ എന്നീ നോവലുകളാണ് ഈ സമാഹാരത്തിൽ.
സ്ത്രീകളുടെ തീരാസങ്കടങ്ങളെക്കുറിച്ചാണ് ഇവ ആറും. ഭാര്യയോ പെങ്ങളോ അമ്മയോ ഉദ്യോഗസ്ഥയോ താരമോ, ആരുമാകട്ടെ.
തടവറകളിലെ നിരപരാധികളുടെ കഥകൾ ഒരു ജയിലില്ലാലോകം കിനാവ് കാണാൻ പ്രേരിപ്പിക്കുന്നു. ആ കിനാവ് നിനവിലെ നനവായി, ആഴത്തിൽ ഉറവായി, ഉണ്മയുടെ നിലങ്ങളിൽ പുതുകതിരുകൾ വിളയിക്കട്ടെ.

First published as collection in July 2005

Mobirise

മാതൃപർവം

Saga Of Motherhood
Collection of four novels thematically connected in different ways with motherhood
-Chuzhali, Kanalthullikal, Mrinalam, Verukal padarunna vazhikal

ചുഴലി (first published April 1967), കാനൽത്തുള്ളികൾ (first published September 1963), മൃണാളം (first published July 1966), വേരുകൾ പടരുന്ന വഴികൾ (first published July 1967) എന്നീ നാലു നോവലുകളുടെ സമാഹാരം.
കാലം മാറുന്നു, ലോകം മാറുന്നു. അതോടൊപ്പം ബന്ധങ്ങളുടെ അലകും പിടിയും രൂപാന്തരപ്പെടുന്നു. മാറ്റങ്ങൾ നല്ലതിനോ തിയ്യതിനോ ആകട്ടെ, അവ പലതരത്തിൽ വേദനാജനകങ്ങളാണ്. മാറ്റമില്ലായ്മയും വേദനാകരംതന്നെയെന്നതോ മനുഷ്യാവസ്ഥയിലെ കയ്പുറ്റ ഫലിതവും. മാറ്റങ്ങളുടെയോ മാറ്റമില്ലായ്മകളുടെയോ വേദനകൾ കഠിനമായി സഹിക്കേണ്ടിവരുന്നത് എക്കാലത്തും സ്ത്രീകളാണ്. ഈ സഹനം ഈ നാലു നോവലുകളിലും ഇതിവൃത്തമായിരിക്കുന്നു. എല്ലാ വേദനകളെയും അതിജീവിക്കാൻ വിധിക്കപ്പെട്ട മാതൃത്വത്തിന്റെ കയ്‌പ്പുമധുരങ്ങളുടെ പാഠഭേദങ്ങൾ.

ചെറുകഥാ സമാഹാരം

Mobirise

കഥകൾ സമ്പൂർണം 

(ഭാഗം ഒന്ന്, ഭാഗം രണ്ട്)

രണ്ടു ബൃഹത് വാള്യങ്ങളുള്ള സി.രാധാകൃഷ്ണന്റെ സമ്പൂർണ കഥാ സമാഹാരം.
The Complete Short Story Collection of C. Radhakrishnan (Part 1 and Part 2)

"ഒരു മരം കാടല്ല.
എല്ലാ കാടും മരങ്ങളുടെ സഞ്ചയമാണ്.
കഥകളും ജീവിതങ്ങളും തമ്മിൽ ഇതുതന്നെ വേഴ്ചാക്രമം.
പല രൂപ-രസ-ഗന്ധ-രുചി-ഗുണ-വീര്യങ്ങൾ ഉള്ള കഥകൾ ജീവിതത്തെ നിർമ്മിക്കുന്നു.
ഇതിൽ ഒന്നും മറ്റൊന്നു പോലെ അല്ല.
ഇവകൾ ഏതു പ്രസ്ഥാനത്തിൽ പെടുന്നു എന്ന് എനിക്കറിയില്ല.
ഇവയുടെ സ്വന്തമായ ഒരു പ്രസ്ഥാനത്തിൽ എന്ന് കരുതുന്നവരുടെ കൂടെയാവും എന്റെ ഉള്ളം."
-സി. രാധാകൃഷ്ണൻ.

To Top of Page

Buy Indian editions of C. Radhakrishnan's books online through Amazon storefront

U.S. and other international editions are available from here 

Malayalam E-books are available at Rakuten Kobo and can be read on any device. E-books are also available on Kindle.



ലേഖനങ്ങൾ

In Consideration Of.
Selected prose writings on science, literature, art, culture and cinema

സി. പി. മേനോൻ പുരസ്‌കാരത്തിന് അർഹമായ കൃതി.

സമൂഹം, സാഹിത്യം, ശാസ്ത്രം, സിനിമ, ദർശനം എന്നീ അഞ്ചു തുറകളിൽ സൂക്ഷ്മനിരീക്ഷണകൗതുകം പുലർത്തുന്ന സി. രാധാകൃഷ്ണൻ പലപ്പോഴായി കുറിച്ചിട്ട കലാതിവർത്തികളായ നിരീക്ഷണങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ശേഖരം.

Essays of C. Radhakrishnan
Published by Mathrubhumi Books

നിരവധി ജീവിതസന്ദർഭങ്ങളിലൂടെ തന്റെ ഉള്ളിലെ പ്രകാശധാര വായനക്കാരിലേക്കു പകരുകയാണ് ഗ്രന്ഥകാരൻ. ജീവന്റെ യാത്രയെക്കുറിച്ചുള്ള മൗലികാന്വേഷണം മുതൽ, ഫിസിക്‌സും മണ്ണിന്റെ നേരും നാട്ടറിവുകളുമെല്ലാം ചർച്ച ചെയ്യപ്പെടുന്നു. ലേഖനങ്ങളുടെ അന്തർധാരയായി നിലനിക്കുന്ന മനുഷ്യന്റെ നന്മയും സ്നേഹവും നമ്മെ ജീവിതത്തെ പ്രണയിക്കുന്നവരാക്കി മാറ്റുന്നു.

Essays of C. Radhakrishnan
Published by Mathrubhumi Books

ശാസ്ത്രം, സാഹിത്യം, ദർശനം, ഓർമ്മ കളിയും കാര്യവും എന്നീ വിഭാഗങ്ങളിലായി എഴുപത്തിയെട്ടു ലേഖനങ്ങൾ. യാഥാർഥ്യത്തിന്റെ ആഴമന്വേഷിക്കുന്ന ഒരു സർഗ്ഗാത്മക സാഹിത്യകാരന്റെ ലോക - ജീവിത വീക്ഷണങ്ങളുടെ കണ്ണാടി.

Kazhchavattom
Published by C.S.S. Books, Thiruvalla

നിയോഗബോധത്തോടെ ചുറ്റുവട്ടത്തെ നിരീക്ഷിക്കുകയും മൂല്യബോധത്തോടെ വിലയിരുത്തുകയും ചെയ്യുന്ന കേരളത്തിലെ മുതിർന്ന എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ ചിന്തകൾ, കുറിപ്പുകൾ.
നമ്മുടെ കാഴ്ചവട്ടത്തെ വിപുലമാക്കുന്നതിനും ചിന്തകളെ ഉണർത്തുന്നതിനും കഴിയുന്ന പ്രസന്ന മനസ്സിന്റെ സാന്നിധ്യമാണ് ഈ ഗ്രന്ഥത്തെ ഏറെ മൂല്യവത്താക്കുന്നത്.

Mobirise

ബാലസാഹിത്യം

Friends From Far Away
Published by Poorna Publications

നന്മയും തിന്മയും തമ്മിലുള്ള സംഘർഷങ്ങളുടെ മായാലോകങ്ങളിലേക്ക്....
അത്ഭുതാനുഭവങ്ങളുടെ പരമ്പരകളിലൂടെ...
ബാലമനസ്സുകളുടെ ഉല്ലാസവികാസങ്ങൾക്കും വിജയോന്മുഖതക്കും വിത്തുപാകുന്ന അസുലഭ അനുഭൂതികളുടെ ഹൃദ്യമായ വിരുന്ന്.

Come, Let Us Go Beyond The Stars
Novelette for children, published by Grand Books

സ്വപ്നങ്ങളില്ലാത്ത ഒരു നാട്.
അവിടെ ആർക്കും സ്വപ്നം കാണാൻ കഴിവില്ല.
ഈ മഹർഷീശാപത്തിൽനിന്ന് മോചനം നേടാൻ രണ്ടു കുട്ടികൾ - മേധയും പ്രതിഭയും - പുണർതം നക്ഷത്രത്തിലേക്കു യാത്രക്കൊരുങ്ങുന്നു...

വലിയൊരു എഴുത്തുകാരൻ ചെറിയ കുട്ടികളോട് ലളിതമായി സംവദിക്കുന്നു.
ദിവ്യമായ ഒരു രഹസ്യം അവർക്കു പകർന്നു നൽകുന്നു.

Science in Everyday Life
Published by D.C. Books (D.C. School Reference)

നിത്യജീവിതത്തിൽ നാം ചോദിക്കുന്ന നിരവധി ചോദ്യങ്ങൾക്ക് ശാസ്ത്രീമായ ഉത്തരങ്ങൾ നൽകുന്നു. മലയാള മനോരമ "പഠിപ്പുര" പംക്തിയിൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ ചോദ്യങ്ങളും ഉത്തരങ്ങളും.

Everywhere, Always
Novelette for children, published by Grand Books

ഈശ്വരൻ എപ്പോഴും എവിടെയും, നമ്മുടെ ഉള്ളിലും ഉണ്ട്. ഈ ചെറിയ നോവലിൽ ഒരു കൊച്ചു കുട്ടി അന്വേഷിക്കുന്നു.
കണ്ടെത്തുകയും ചെയ്യുന്നു.

Grandfather Stories
Short stories for children, published by Balasahithi Prakasan

കുട്ടികൾക്കു വേണ്ടിയുള്ള ചെറുകഥകൾ.

Mobirise

മറ്റു കൃതികൾ

The Nector Of The Ramayana
Published by Poorna Publications

ഇതിഹാസങ്ങൾ മഹത് കൃതികളാകുന്നത് അവക്ക് നിരവധി മാനങ്ങൾ ഉള്ളതിനാലാണല്ലൊ. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനെ താത്വികമായി സമീപിച്ച് 31 ചെറുലേഖനങ്ങൾ അടങ്ങുന്നതാണ് ഈ കൃതി. മലയാള മനോരമല് ദിനപ്പത്രത്തിൽ 2007 ലെ കർക്കിടകമാസത്തിൽ ദിനം തോറും ഓരോ ലേഖനം വീതം പ്രസിദ്ധീകരിച്ചു. ഒറ്റ വായനയിൽ തന്നെ മനസ്സിലാക്കാൻ കഴിയുന്ന ലളിതമായ വ്യാഖ്യാനശൈലി.

Collection of four plays and two poems
Plays: Dweepu, Ithikkannikal, Mathilukal, Nayattu
Poems: Ottayan alarunnu (collection of short poems), Sudarsanam

നാലു നാടകങ്ങളും രണ്ട് കവിതകളും
നാടകങ്ങൾ:
ദ്വീപ്, ഇത്തിക്കണ്ണികൾ, മതിലുകൾ, നായാട്ട്.
കവിതകൾ:
ഒറ്റയാൻ അലറുന്നു (ചെറു കവിതകളുടെ സഞ്ചയം, First published July 1967)
സുദർശനം (First published July 1988)

Blessing
Novel published by D.C. Books

മനുഷ്യജീവിതത്തിനുമീതെ കരിനിഴൽ വീഴ്‌ത്തുന്ന ആണവയുദ്ധഭീഷണിയുടെയും ആയുധമത്സരവ്യവഹാരമേഖലയുടെയും ആന്തരിക വൈരുദ്ധ്യങ്ങളെ വെളിപ്പെടുത്തുകയാണ് സുകൃതം.

Mobirise
Mobirise

സി. രാധാകൃഷ്ണന്റെ കഥാലോകങ്ങൾ

By
ഡോ. എം. ലീലാവതി

അറുപതു വർഷങ്ങളായി സി. രാധാകൃഷ്ണൻ നിരന്തരം കഥകൾ എഴുതുന്നു. ചെറുതും വലുതുമായ ആ കൃതികളെ മൊത്തമായി എടുത്ത് പതിരും മണിയും തിരിക്കാൻ ഡോ. ലീലാവതി നടത്തിയ ഭഗീരഥശ്രമത്തിന്റെ ഉത്തരാർദ്ധമാണ് ഇത്. ('നോവൽ നവക'ത്തെക്കുറിച്ചുള്ള ആദ്യഭാഗം - 'അപ്പുവിന്റെ ആന്വേഷണം' നേരത്തെ പുറത്തിറങ്ങി.)
ഒരു എഴുത്തുകാരനെക്കുറിച്ച് എന്തെല്ലാമാണോ കൃതികളിലൂടെ ആരായേണ്ടത് അതത്രയും നിറവേറ്റപ്പെട്ടിരിക്കുന്നു. സാഹിത്യ കൃതികളെ എവ്വിധമാണ് സമീപിക്കേണ്ടതെന്ന്‌ വിമർശന വിദ്യാർത്ഥികൾക്കും എഴുത്തുണ്ടാകുന്ന പ്രക്രിയയുടെ അനാവരണത്തിൽ നിന്ന് സൃഷ്ടിയുടെ സൂക്ഷ്മവിദ്യ ഗ്രഹിക്കാൻ പുതുതായി എഴുതുന്നവർക്കും ഈ സൂക്ഷ്മാവലോകനം വഴി കാണിക്കുന്നു.
ഒരു രചയിതാവിന്റെ ആകെ സംഭാവന ഈ വിധം മനനം ചെയ്യപ്പെടുന്നത് ഭാഷയിൽ ഇദംപ്രഥമാണ് - പകരം വയ്ക്കാനില്ലാത്ത മുതൽക്കൂട്ട്.


To top of page

To C. Radhakrishnan's Home Page

C. Radhakrishnan, Chamravattom, Tirur, Malappuram Dist., Kerala state, 676102 India
Mail to: [email protected]

To English Books section

U.S. and other international editions
Malayalam E-books are available from Rakuten Kobo and can be read on any device. 
Kindle Malayalam E-books:    തീക്കടൽ കടഞ്ഞ് തിരുമധുരം     ഉള്ളിൽ ഉള്ളത്    കാലം കാത്തുവെക്കുന്നത്    ഗീതാദർശനം    
എല്ലാം മായ്ക്കുന്ന കടൽ     പുഴ മുതൽ പുഴ വരെ     പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും     സ്പന്ദമാപിനികളെ നന്ദി
ഇവിടെ എല്ലാവർക്കും സുഖം തന്നെ     വേർപാടുകളുടെ വിരൽപ്പാടുകൾ     മുൻപേ പറക്കുന്ന പക്ഷികൾ
കരൾ പിളരും കാലം     ഇനിയൊരു നിറകൺചിരി
കഥകൾ സമ്പൂർണം -  ഭാഗം ഒന്ന്   ഭാഗം രണ്ട്

Read the author and physicist's entire article "Avyakta: The fabric of space" published on 06/01/2017 in the Prespacetime Journal (Vol 7 Issue 16).
Know more about the article "Avyakta; The Fabric of Space", and also see an FAQ section which answers popular questions.
Read the earliest research which lead to the current article: Unity of Space Matter Manifestations (the author's monograph published in January 1988) 

Read more about C. Radhakrishnan's work "Theekadal Kadanhu Thirumadhuram
Information about Ezhuthachan from Ulloor's works 
Prof. K. P. Narayana Pisharodi's work Thunjathe Acharyan 
Granthakshara, Vattezhuthu, Kolezhuthu, Malayanma, Devanagiri and Tamil alphabets
Political history of Malabar given in chronological order


HI-TECH BOOKS

ALRA 66, Ashramam Lane
Azad Road, Kaloor
Kochi, Kerala State 682017
India